വാക്കുകള്‍ വിനയായി; സുക്കര്‍ബര്‍ഗിന് 250 കോടി നഷ്ടം

ന്യൂയോര്‍ക്: ഫേസ്ബുക് സ്ഥാപകനും ലോകത്തെ അഞ്ചാമത്തെ വലിയ ധനികനുമായ സുക്കര്‍ബര്‍ഗ് ഉപയോഗിച്ച രണ്ടു പദങ്ങള്‍ കമ്പനിക്ക് വരുത്തിവെച്ചത് 250 കോടിയുടെ നഷ്ടം.

വരുമാനത്തില്‍ ‘അര്‍ഥവത്തായ മാന്ദ്യമുണ്ടെന്നും’ ‘ഗൗരവമായ നിക്ഷേപം’ വേണമെന്നുമുള്ള വാക്കിലൂടെ ഫേസ്ബുക്കിന്‍െറ ഓഹരി അഞ്ചു ശതമാനത്തോളം താഴുകയുണ്ടായി. 

എന്നാല്‍, പരസ്യത്തില്‍നിന്നുള്ള വരുമാനത്തെക്കുറിച്ചു മാത്രം പറഞ്ഞ വാക്കുകള്‍ നിക്ഷേപകര്‍ ഫേസ്ബുക്കിന്‍െറ മൂല്യം ഇടിയുന്നുവെന്ന് തെറ്റിദ്ധരിച്ചതാണ് കാര്യങ്ങള്‍ കുഴച്ചത്. വന്‍ നഷ്ടമാണ് ഇതിലൂടെ സുക്കര്‍ബര്‍ഗിനുണ്ടായത്.

Tags:    
News Summary - mark sukkar barg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.