വാഷിങ്ടൺ: അനുയോജ്യരായ വധൂവരൻമാരെ കണ്ടെത്താനുള്ള പരസ്യം നാം വായിച്ചിട്ടുണ്ടാകും. എന്നാൽ യു.എസിൽ തനിച്ചായ താറാവിന് ഇണയെ കണ്ടെത്താൻ പരസ്യം നൽകിയിരിക്കയാണ് 31കാരനായ അധ്യാപകൻ. ഒരാഴ്ചമുമ്പ് ഇണയെ പൂച്ച കൊന്നുതിന്നതോടെയാണ് താറാവ് വിരഹദു:ഖത്തിലായത്. ‘കൂട്ടുകാരൻ ഇഹലോകവാസം െവടിഞ്ഞതുമൂലം ഏകാന്തപഥികയായ ഒരു താറാവ്, ഇണയെ തേടുന്നു’ എന്നാണ് പരസ്യത്തിെൻറ തലക്കെട്ട്.
വിവരം അറിയിക്കാൻ യുവാവിെൻറ ഇ.മെയിൽ വിലാസവും പരസ്യത്തിനൊപ്പം നൽകിയിട്ടുണ്ട്. വീട്ടിൽ ധാരാളം കോഴികളുണ്ടെങ്കിലും താറാവ് അവരുമായി കൂട്ടുകൂടാൻ തയാറാകുന്നില്ല. പരസ്യം കണ്ട ഒരാൾ പ്രതികരിച്ചിട്ടുണ്ടെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.