സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹ ലൈസന്‍സ് നിഷേധം: ജഡ്ജിക്ക് സസ്പെന്‍ഷന്‍

മോണ്ട്ഗൊമറി: സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹ ലൈസന്‍സ് നിഷേധിക്കാന്‍ ജഡ്ജിമാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയ ചീഫ് ജസ്റ്റിസിന് സസ്പെന്‍ഷന്‍. യു.എസിലെ ദക്ഷിണപൂര്‍വ സംസ്ഥാനമായ അലബാമയിലെ ചീഫ് ജസ്റ്റിസ് റോയ് മൂറാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

സര്‍വിസ് ഇനിയും നാലുവര്‍ഷം ബാക്കിനില്‍ക്കെയാണ് ന്യായാധിപന്‍െറ ധാര്‍മികത ലംഘിച്ചതിന് റോയ് മൂര്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്.
സ്വവര്‍ഗരതിക്കാരും ഭിന്നലൈംഗിക വിഭാഗങ്ങളും നടത്തിയ ആസൂത്രിത നീക്കത്തിന്‍െറ ഭാഗമായാണ് തനിക്കെതിരായ നടപടിയെന്ന് റോയ് മൂര്‍ പ്രതികരിച്ചു.

 

Tags:    
News Summary - lgbt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.