കെ.എം.സി.സി കനേഡിയൻ ചാപ്റ്റർ ഉദ്ഘാടനം

ടൊറന്‍റോ: കേരള മുസ്‌ലിം കൾച്ചറൽ സെന്‍റർ (കെ.എം.സി.സി) യു.എസ്.എ ആൻഡ് കാനഡയുടെ ആഭിമുഖ്യത്തിൽ കനേഡിയൻ ചാപ്റ്റർ ഞായറ ാഴ്ച ടൊറാന്‍റോ മക് ക്ലെവിൻ അവന്യുവിൽ വെച്ച് ചേരുന്നു. കെ.എം.സി.സിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും നടക്കും. 21ന് ഉച്ചയ് ക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഗ്യാരി അനന്തസൻഗാരി (എം പി), ഡോളി ബീഗം(പ്രവിശ്യ മെമ്പർ), മുൻ മന്ത്രി ഫരീദ് അമീൻ തുടങ് ങി കാനഡയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പാർലമ​​െൻറ് അംഗങ്ങളും പങ്കെടുക്കും.

കനേഡിയൻ എം.പിമാരായ റുബി സഹോത്ര, സൽമ സാഹിദ്, കുര്യൻ പ്രക്കാനം (ബ്രാംപ്ടൻ മലയാളി സമാജം) എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ജോസ് കെ. മാണി, രമ്യ ഹരിദാസ്, മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, മുനവ്വറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ വി.ടി ബൽറാം, ആബിദ് ഹുസൈൻ തങ്ങൾ, പി. ഉബൈദുല്ല, ടി.എ അഹമ്മദ് കബീർ, റോജി എം. ജോൺ, അഡ്വ. യു.എ ലത്തീഫ്, എ. റസാഖ് മാസ്റ്റർ (കോഴിക്കോട് സി.എച്ച് സെന്റർ), അബ്ദുറഹ്മാൻ രണ്ടത്താണി മുൻ എം.എൽ.എ, യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസി. ടി.പി അഷ്റഫലി എന്നിവർ ആശംസ നേർന്നു.

വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് കെ.എം.സി.സി നേതാക്കളായ പുത്തൂർ റഹ്മാൻ (യു.എ.ഇ), കെ.പി മുഹമ്മദ് കുട്ടി (സൗദി അറേബ്യ), എൻ.കെ സഫീർ (യു.കെ), പി. ഉബൈദ് (മലേഷ്യ), അഷ്റഫ് വേങ്ങാട് (സൗദി അറേബ്യ), മുഹമ്മദ് പുത്തൻകോട് (തായ് ലൻഡ്) തുടങ്ങി പ്രാദേശിക നേതാക്കളായ ഇബ്രാഹിം എളേറ്റിൽ (ദുബൈ), നജീബ് എളമരം (ഡാലസ്), സി.പി മുസ്തഫ (റിയാദ്), പി.കെ അൻവർ നഹ (ദുബായ്), കുഞ്ഞുമുഹമ്മദ് പയ്യോളി (കാലിഫോർണിയ), അബ്ദുറഹ്മാൻ (ബാങ്കോക്ക്), അൻവർ സാദാത്ത് (ക്വലാലംപൂർ), എ.ഐ. കെ.എം.സി.സി പ്രസി. എം.കെ നൗഷാദ് (ബംഗളൂരു) എന്നിവരും ചാപ്റ്റർ രൂപീകരണത്തിന് ആശംസ നേർന്നിട്ടുണ്ട്.

യു.എസ്.എ ആൻഡ് കാനഡ കെ.എം.സി.സി പ്രസിഡൻറ് യു.എ നസീർ, കാനഡ കെ.എം.സി.സി ചാപ്റ്റർ പ്രസിഡന്‍റ് ഇബ്രാഹിം കുരിക്കൾ, അബ്ദുൽ വാഹിദ് വയൽ (പബ്ലിക് റിലേഷൻസ്) തുടങ്ങിവരാണ് നേതൃത്വം നൽകുന്നത്.

Tags:    
News Summary - kmcc canadian chapter-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.