വാഷിങ്ടൺ: ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിലും എതിർപ്പ്. അനാവശ്യമായി മറ്റൊരു യുദ്ധത ്തിന് വഴിവെക്കുകയാണെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്. അമേരിക്കൻ കോൺഗ്രസിെൻറ അനുമതിയില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ വ്യക്തമാക്കി. സ്ഫോടകവസ്തു ശേഖരത്തിലേക്ക് തീക്കൊള്ളി എറിയുന്നതിന് സമാനമായ പ്രവൃത്തിയാണ് ട്രംപ് ചെയ്തതെന്ന് ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ ട്വിറ്ററിൽ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ മറ്റൊരു സംഘർഷത്തിന് വഴിവെക്കുന്ന പ്രവൃത്തിയാണിത്. ഒരു അമേരിക്കക്കാരനും ഖാസിം സുൈലമാനിയുടെ മരണത്തിൽ ദുഃഖിക്കില്ല. എന്നാൽ, സംഘർഷഭരിതമായ പശ്ചിമേഷ്യയെ കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നതാണ് ഇപ്പോഴത്തെ പ്രവൃത്തിയെന്നും ബൈഡൻ പറഞ്ഞു.
പശ്ചിമേഷ്യയെ മറ്റൊരു യുദ്ധത്തിലേക്കും മരണങ്ങളിലേക്കും സാമ്പത്തിക നഷ്ടങ്ങളിലേക്കും നയിക്കുന്ന അപകടകരമായ പ്രവൃത്തിയാണ് ട്രംപ് ചെയ്തതെന്ന് സെനറ്റർ ബേണീ സാൻഡേഴ്സ് പറഞ്ഞു. ഖാസിം സുലൈമാനി നിരവധി പേരുടെ മരണത്തിന് കാരണക്കാരനാണെങ്കിലും ഇപ്പോഴത്തെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി പശ്ചിമേഷ്യയിൽ പുതിയ സംഘർഷങ്ങൾക്ക് ഇടയാക്കുമെന്നും മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും സെനറ്റർ എലിസബത്ത് വാറൻ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധം അവസാന നടപടി മാത്രമാണെന്നും അമേരിക്കൻ ജനതക്ക് അതിന് ആഗ്രഹമില്ലെന്നും സംഘർഷം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നും സംരംഭകൻ ആൻഡ്രൂ യാങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.