Posted On
date_range Updated On
date_range അസ്ബസ്റ്റോസ് സാന്നിധ്യം; പൗഡർ തിരിച്ച് വിളിച്ച് ജോൺസൺ & ജോൺസൺ
വാഷിങ്ടൺ: ബേബി പൗഡറിൻെറ 33,000 ടിന്നുകൾ തിരികെ വിളിച്ച് ജോൺസൺ & ജോൺസൺ. അസ്ബസ്റ്റോസിൻെറ സാന്നിധ്യം കണ്ടെത്ത ിയെ യു.എസ് ആരോഗ്യവകുപ്പിൻെറ റിപ്പോർട്ടിനെ തുടർന്ന് അമേരിക്കയിലാണ് പൗഡർ ടിന്നുകൾ തിരികെ വിളിച്ചത്.
തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ജോൺസൺ & ജോൺസൺ ഓഹരികളുടെ വില 6 ശതമാനം ഇടിഞ്ഞ് 127.70 ഡോളറിലെത്തി. ഇതാദ്യമായാണ് ജോൺസൺ & ജോൺസൺ പൗഡർ ടിന്നുകൾ തിരികെ വിളിക്കുന്നത്.
ജോൺസൺ & ജോൺസണെതിരെ നിരവധി കേസുകളാണ് നില നിൽക്കുന്നത്. ഇതിൽ പലതിലും നിയമ നടപടികൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.