തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസ്​ എംബസി ജറൂസലമിൽ നിലനിർത്തും -ബൈഡൻ

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസ്​ എംബസി ജറൂസലമിൽ തന്നെ നിലനിർത്തുമെന്ന്​ ഡെമോക് രാറ്റിക്​ പ്രസിഡൻറ്​ സ്​ഥാനാർഥി ജോ ബൈഡൻ. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപാണ്​ തെൽഅവീവിൽ നിന്ന്​ എംബസി ജറൂസലമിലേക്ക്​ മാറ്റിയത്​.

ഇതിനോട്​ ഒട്ടും യോജിപ്പില്ല. എന്നാൽ, തൽസ്​ഥിതി തുടരാനാണ്​ ആഗ്രഹിക്കുന്നതെന്നും യു.എസ്​ മുൻ വൈസ്​ പ്രസിഡൻറ്​ കൂടിയായ ബൈഡൻ വ്യക്തമാക്കി.

അതേസമയം, അധിനിവിഷ്​ട കിഴക്കൻ ജറൂസലമിൽ യു.എസ്​ കോൺസുലേറ്റ്​ വീണ്ടും തുറക്കാൻ പദ്ധതിയുണ്ട്​.

Tags:    
News Summary - Joe Biden says he'd leave US embassy in Jerusalem if elected -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.