യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് വനിതാ അംഗങ്ങൾക്ക് ഇസ്രയേലിന്‍റെ വിലക്ക്

ജറൂസലം / വാഷിങ്ടൺ: യു.എസ് കോൺഗ്രസിലെ രണ്ട് ഡെമോക്രാറ്റിക് വനിതാ അംഗങ്ങൾക്ക് ഇസ്രയേലിന്‍റെ വിലക്ക്. നേരത്തെ അമ േരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വംശീയ അധിക്ഷേപം ചൊരിഞ്ഞ റാഷിദ തലൈബിനും ഇൽഹാൻ ഉമറിനുമാണ് ഇസ്രയേലിൽ പ്രവേശിക ്കുന്നതിൽ വിലക്കേർപ്പെടുത്തിയത്. ഇസ്രയേലിനെ ബഹിഷ്കരിക്കുന്നവരെ പിന്തുണക്കുന്നവരെന്ന് വ്യക്തമാക്കിയാണ് നടപടി.

ഇൽഹാൻ ഉമറിന്‍റെയും റാഷിദ തലൈബിന്‍റെയും ലക്ഷ്യം ഇസ്രയേലിനെ ദ്രോഹിക്കൽ മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. അതേസമയം, നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തുവന്നു.

ട്രംപിന്‍റെ രൂക്ഷ വിമർശകരാണ് ഇരുവരും. അതിനാൽ ട്രംപിന്‍റെ നിർദേശ പ്രകാരമാണ് ഇസ്രയേലിന്‍റെ നടപടിയെന്ന് വിമർശനമുണ്ട്. ഇവരെയും അ​യ​ാന പ്രെ​സ്​​ലി, അലക്​സാ​​ൻഡ്രിയ ഒ​കാ​സി​യോ കോ​ർ​ടസ്​ എ​ന്നിവർക്കുമെതിരെ ട്രംപ് വംശീയ അധിക്ഷേപം ചൊരിഞ്ഞത് വൻ വിവാദമായിരുന്നു.

അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്​​ലിം വനിതകളാണ് ഇരുവരും. ഫലസ്തീൻ വംശജയാണ് റാഷിദ, സൊമാലിയൻ വംശജയാണ് ഇൽഹാൻ ഉമർ.

Tags:    
News Summary - israel-bans-us-congresswomen-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.