ന്യൂയോർക്ക്: കെട്ടിട മേൽക്കൂരകൾക്കിടയിൽ ചാടി സാഹസിക പ്രകടനം നടത്തുന്നതിനിടെ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഫിലാഡെൽഫിയയിലെ ബട്ടൺവുഡ് സ്ട്രീറ്റിൽ ശനിയാഴ്ചയാണ് സംഭവം. ഡ്രെക്സൽ കോളജ് ഒാഫ് മെഡിസിൻ മൂന്നാം വർഷ വിദ്യാർഥി വിവേക് സുബ്രഹ്മണി ആണ് മരിച്ചത്. താമസസ്ഥലത്തിന് സമീപത്തെ കെട്ടിടത്തിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മേൽക്കൂരകൾക്കിടയിൽ അപകടകരമായി ചാടുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ച ശേഷം രണ്ട് മേൽക്കൂരകൾക്കിടയിൽ ചാടുന്നതിനിടെ ലക്ഷ്യം പിഴച്ച് വീഴുകയും തല നിലത്തടിക്കുകയുമായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അതേസമയം, ബാൽക്കണിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുേമ്പാൾ താെഴ വീഴുകയായിരുന്നുവെന്ന് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു. വിവേകിെൻറ പേരിൽ സ്കോളർഷിപ് ആരംഭിക്കുന്നതിന് ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.