?????????????? ?????? ?????????? ????????? ???????

‘മാത്യു’ ചുഴലിക്കാറ്റ്: മരണം 300 കടന്നു; യു.എസിൽ അടിയന്തരാവസ്ഥ

ഫ്ലോറിഡ‍: ‘മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ (അറ്റ് ലാന്‍റിക് തീരം) എത്തിയതായി യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണപൂര്‍വ തീരവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

യു.എസിൽ വ്യാഴാഴ്ച വൈകുന്നേരം വരെയുള്ള 3,862 വിമാന സർവീസുകൾ അധികൃതർ റദ്ദാക്കി. മിയാമി, പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയുള്ള സർവീസുകൾ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റാണ് ‘മാത്യു’.


അതേസമയം, ബഹാമാസ് ദ്വീപില്‍ ആഞ്ഞടിച്ച ‘മാത്യു’ ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയർന്നു. അവസാന റിപ്പോർട്ട് പ്രകാരം 339 പേർ മരിച്ചിട്ടുണ്ട്. റോക് എ ബട്ടാവുവിൽ മാത്രം 50 പേർ മരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ജെറിമി പട്ടണത്തിൽ 80 ശതമാനം വീടുകളും സഡ് പ്രവിശ്യയിൽ 30,000 ഭവനങ്ങളും നിരവധി ബോട്ടുകളും തകർന്നു. തീരദേശ റോഡുകളില്‍ അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുകയാണ്. ജനവാസ മേഖലകൾ വെള്ളത്തിനടിയിലാണ്.

ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലൂടെയാണ് ‘മാത്യു’ ചുഴലിക്കാറ്റ് കടന്നുവന്നത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ക്യൂബയിലും കനത്ത നാശമാണ് വിതച്ചത്. 2010ലെ ഭൂകമ്പത്തിനു ശേഷം ആഞ്ഞടിച്ച കാറ്റ് ജീവാപായം ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഹെയ്തിയെ നയിക്കുക.

Tags:    
News Summary - Hurricane Matthew Kills 283, Obama Declares Emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.