സാൻജുവാൻ: ഹാർവിക്കു പിന്നാലെ കനത്ത നാശം വിതക്കാൻ ഇർമ ചുഴലിക്കാറ്റും യു.എസ് തീരത്തേക്ക്. ക്യൂബയുടെ വടക്കൻ തീരത്തെത്തുന്ന ഇർമ ശനിയാഴ്ച മധ്യ ബ്രഹ്മാസിലൂടെ കടന്ന് ഞായറാഴ്ചയോടെ ഫ്ലോറിഡയിലെത്തുമെന്നാണ് മുന്നറിയിപ്പ്. ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹെയ്തി, ടർക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ്സ്, ബഹാമസിെൻറ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.
ജോർജിയ, സൗത്ത് കരോലൈന, നോർത്ത് കരോലൈന എന്നീ സംസ്ഥാനങ്ങളിലും ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ടെക്സസിെല ഫ്ലോറിഡയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. യു.എസിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്. കിഴക്കൻ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്ലോറിഡ. ഇന്ധന പമ്പുകളിലും വിമാനത്താവളങ്ങളിലും വൻ തിരക്കാണ്.
ഹാർവിയെക്കാൾ കനത്ത നാശനഷ്ടമാണ് ഇർമ വരുത്തിവെക്കുകയെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ടെക്സസിൽ ഹാർവിയെ തുടർന്ന് 9,000 വീടുകൾ നിലംപൊത്തിയിരുന്നു. 1,85,000 വീടുകൾക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. 70 പേരുടെ ജീവനാണ് ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ടത്.
വിനോദസഞ്ചാര കേന്ദ്രമായ സെൻറ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചെന്നാണു റിപ്പോർട്ടുകൾ. കരീബിയൻ ദ്വീപിൽ സംഹാരം തുടരുന്ന ഇർമ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഫ്രാൻസിെൻറ അധീനതയിലുള്ള കരീബിയൻ ദ്വീപിലെ മാർട്ടിനിലും സെൻറ് ബാർട്സിലും ഒമ്പതു പേർ മരിച്ചതായും ഏഴു പേരെ കാണാതായതായും ഫ്രഞ്ച് ആഭ്യന്തരമന്ത്രി െജറാൻ കൊളംബ് അറിയിച്ചു. 112 പേർക്ക് പരിക്കേറ്റു.
യു.എസ് വിർജിൻ ദ്വീപിൽ നാലു പേർ മരിച്ചു. ഇവിടത്തെ പ്രധാന ആശുപത്രി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞു. ഹെയ്തിയിൽ നദി കടന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഒരാൾ മുങ്ങിമരിച്ചു. ബാർബുഡയിലും ഒരാൾകൂടി മരിച്ചു. ബ്രിട്ടെൻറ അധീനതയിലുള്ള ആങ്കില്ലയിലും ഒരാൾ മരിച്ചിട്ടുണ്ട്. പ്യൂർടോറികോയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം, യു.എസ് തീരത്തോടടുക്കുേമ്പാഴേക്കും കാറ്റിെൻറ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നു. നാലാം കാറ്റഗറിയിലേക്ക് കാറ്റിെൻറ ശക്തി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.