Posted On
date_range Updated On
date_range ഗ്വണ്ടാനമോ മേധാവിയെ പുറത്താക്കി
വാഷിങ്ടൺ: അമേരിക്കയുടെ അതിസുരക്ഷ തടവറയായ ഗ്വണ്ടാനമോ ബേയുടെ മേധാവിയെ പുറത്ത ാക്കി. കർത്തവ്യനിർവഹണശേഷിയിലുള്ള വിശ്വാസം നഷ്ടമായതിനാലാണ് റിയൽ അഡ്മിറൽ ജോൺ റിങ്ങിനെ ഒഴിവാക്കുന്നതെന്ന് യു.എസ് സതേൺ കമാൻഡ് അറിയിച്ചു.
ഏപ്രിൽ ആദ്യം പൂർത്തിയായ ആഭ്യന്തര അന്വേഷണത്തിെൻറ ഭാഗമായാണ് നടപടിയെന്ന് വ്യക്തമാക്കിയ സതേൺ കമാൻഡ് വക്താവ് ജോസ് റൂയിസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല. അമേരിക്കയുടെ സതേൺ കമാൻഡാണ് ക്യൂബയിൽ സ്ഥിതിചെയ്യുന്ന ഗ്വണ്ടാനമോ ബേയുടെ ചുമതല വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.