വാഷിങ്ടൺ: കോവിഡ് വ്യാപിച്ച് രാജ്യത്ത് ദിനംപ്രതി നൂറുകണിക്കിന് പേർ മരിക്കുമ്പോഴും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം നടക്കുകയാണ്. ഈ പ്രതിഷേധക്കാർക്കെതിരെ രൂക്ഷ വിമർശനവുമാ യി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഡെമോക്രാറ്റിക് ഗവർണർമാർ.
ഇത്തരം പ്രതിഷേധം അവസാനിപ്പിക്കാനുള്ള ന ടപടികൾ സ്വീകരിക്കണമെന്ന് ഗവർണർമാർ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി ഈ പ്രതിഭാസമുണ്ടെന്ന് മിഷിഗൺ ഗവർണർ ഗ്രെച്ഛൻ വൈറ്റ്മെർ പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് വൈറസ് ബാധ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്നും ഇത് പ്രധാനമാണെന്നും പൊതുജനങ്ങളെ അറിയിക്കണമെന്ന് നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
കോവിഡ് -19 നിയന്ത്രണങ്ങൾ കഠിനവും യാഥാസ്ഥിതികവുമാണെന്നാണ് പല പ്രതിഷേധ സംഘങ്ങളും ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.