ന്യൂയോർക്: മെക്സികോ അതിർത്തിയിൽ നിന്ന് യു.എസിലേക്ക് എത്തിനോക്കുന്ന കുഞ്ഞാണ് ഇന്ന് ഇരു രാജ്യങ്ങളിലെയും അതിർത്തിയിലെ ചർച്ചവിഷയം. ജെ.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫ്രഞ്ച് കലാകാരനാണ് അതിർത്തിവേലിക്ക് മുകളിലൂടെ യു.എസിലേക്ക് എത്തിനോക്കുന്ന കുഞ്ഞിെൻറ പോർട്രെയ്റ്റ് തീർത്തത്. മെക്സികൻ കുടിയേറ്റം നിയന്ത്രിക്കുന്ന യു.എസ് സർക്കാറിെൻറ നയത്തെ ഇത്ര ശക്തമായി വിമർശിച്ച മറ്റൊരു സൃഷ്ടിയില്ലെന്നാണ് 20 മീറ്റർ ഉയരമുള്ള പോർട്രെയ്റ്റിനെക്കുറിച്ച് അതിർത്തിക്ക് ഇരുപുറത്തുമുള്ളവരുടെ അഭിപ്രായം. കാലിഫോർണിയയിലെ സാൻഡിയാഗോയിൽനിന്ന് 64 കിലോമീറ്റർ ദൂരത്തുള്ള ടെക്കെയ്റ്റ് അതിർത്തിയിലേക്ക് പോർട്രെയ്റ്റ് കാണാനും, അതിനെ പശ്ചാത്തലമാക്കി ഫോേട്ടാ എടുക്കാനുമുള്ളവരുടെ ഒഴുക്ക് യു.എസ് അതിർത്തിസേനയെ കുഴക്കുന്നുണ്ട്.
3201 കിലോമീറ്റർ നീളമുള്ള യു.എസ് -മെക്സികോ അതിർത്തിയിൽ, ചുരുങ്ങിയത് 930 കിലോമീറ്റർ ദൂരത്തിൽ യു.എസ് കുടിയേറ്റവേലി നിർമിച്ചിട്ടുണ്ട്.
1994 മുതലാണ് യു.എസ് അതിർത്തിവേലിയുടെ നിർമാണം തുടങ്ങിയത്. കുടിയേറ്റ വിരുദ്ധ വേലിയുടെ നിർമാണം ത്വരിതപ്പെടുത്തുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം, ഇരുരാജ്യങ്ങളിലും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.