Posted On
date_range Updated On
date_range മെക്സിക്കോയിൽ സായുധ സംഘത്തിന്‍റെ വെടിയേറ്റ് 14 പൊലീസുകാർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിലെ അഗിലില്ല മുനിസിപ്പാലിറ്റി പരിധിയിലുണ്ടായ വെടിവെപ്പിൽ 14 പൊലീസുകാർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.
നഗരത്തിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹന വ്യൂഹത്തിനു നേരെ പിക്കപ്പ് വാനുകളിലെത്തിയ സംഘം വെടിവെപ്പ് നടത്തുകയായിരുന്നെന്ന് സെക്രട്ടേറിയറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് സിവിലിയൻ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു. കുറ്റക്കായവരെ കണ്ടെത്താൻ ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.
അക്രമികൾ ഒരിക്കലും ശിക്ഷയിൽനിന്ന് രക്ഷപ്പെടില്ലെന്ന് മിച്ചോകന്‍ സംസ്‌ഥാന ഗവര്‍ണര്‍ സിൽവാനോ ഓറിയോലെസ് കൊനേജോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.