അറബി സംസാരിച്ച യുവാവിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

വാഷിങ്ടണ്‍: സാമൂഹിക മാധ്യമങ്ങളില്‍ താരമായ അമേരിക്കന്‍ പൗരനായ മുസ്ലിം യുവാവിനെയും മാതാവിനെയും ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സിന്‍െറ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. വിമാനത്തില്‍വെച്ച് അറബിക് ഭാഷയില്‍ സുഹൃത്തിന് ഫോണ്‍ ചെയ്തതാണ് കാരണം. വിമാനജീവനക്കാര്‍ക്കു നേരെ തട്ടിക്കയറിയതുള്‍പ്പെടെ കാബിനില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആദം സാലിഹിനെ പുറത്താക്കിയതെന്ന് ഡെല്‍റ്റ അധികൃതര്‍ പറഞ്ഞു. മറ്റു യാത്രക്കാരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണിതെന്നും അവര്‍ വ്യക്തമാക്കി. 

അറബിയില്‍ സംസാരിച്ചതിനെയും ഉമ്മയെയും തന്നെയും വിമാനത്തില്‍നിന്ന് പുറത്താക്കിയ സംഭവത്തിന്‍െറ വിഡിയോ സഹിതം സാലിഹ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മൂന്നുലക്ഷം പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തത്.  സംസാരത്തിനിടെ താന്‍  ഉപയോഗിച്ച അറബി വാചകം നിങ്ങളെ ബുദ്ധിമുട്ടിച്ചുവോയെന്ന് പുറത്തിറങ്ങും മുമ്പ് സഹയാത്രികരോട് ചോദിക്കാനും സാലിഹ് മറന്നില്ല.

കനത്ത സുരക്ഷ പരിശോധനക്കുശേഷം ഇദ്ദേഹത്തെ പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു. 15 ലക്ഷം പേര്‍ പിന്തുടരുന്ന യുട്യൂബ് താരമാണ് സാലിഹ്. സ്വതസിദ്ധമായ നര്‍മത്തിലൂടെയാണ് അദ്ദേഹം താരമായത്.  സംഭവം വിവാദമായതോടെ സംഭവിച്ചതിന്‍െറ വിവരണവുമായി ഡെല്‍റ്റ അധികൃതര്‍ രംഗത്തത്തെി.

 

Tags:    
News Summary - flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.