അ​മേ​രി​ക്ക​യി​ൽ വെ​ടി​വെ​പ്പ്​; അ​ഞ്ചു മ​ര​ണം

ന്യൂ​യോ​ര്‍ക്: ഷി​കാ​ഗോ​യി​ലെ ഇ​ല​നോ​യി​യി​ല്‍ സ്വ​കാ​ര്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ വെ​ടി​വെ​പ ്പി​ല്‍ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു പൊ​ലീ​സു​കാ​ര്‍ക്ക് പ​രി​ക്കേ​റ്റ​താ​ യും വെ​ടി​യു​തി​ര്‍ത്ത ആ​ക്ര​മി​യെ പൊ​ലീ​സ് സം​ഘം പി​ന്നീ​ട് വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യും സി.​എ​ൻ.​എ​ന്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഷി​കാ​ഗോ ഇ​ല​നോ​യി​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ വെ​യ​ര്‍ഹൗ​സ് ക​മ്പ​നി​യി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ക​മ്പ​നി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ ഗാ​രി മാ​ര്‍ട്ടി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. Aurora shootingക​മ്പ​നി​യി​ലേ​ക്ക് എ​ത്തി​യ ഗാ​രി മാ​ര്‍ട്ടി​ൻ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​നേ​രെ തു​രു​തു​രാ വെ​ടി​യു​തി​ര്‍ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
അ​തേ​സ​മ​യം, മു​ന്‍ ജീ​വ​ന​ക്കാ​ര​നെ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തി​​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല

Tags:    
News Summary - Five people killed in shooting at Aurora-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.