ലണ്ടൻ: ലണ്ടൻ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ യാത്ര നിരോധനം കോടതികൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തി അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. കോടതികൾ അവകാശങ്ങൾ തിരിച്ച് തരുമെന്നാണ് പ്രതീക്ഷയെന്ന് യാത്ര നിരോധനത്തെ ഉദ്ദേശിച്ച് ട്രംപ് ട്വിറ്ററിൽ കുറിച്ചു. യാത്ര നിരോധനം അമേരിക്കക്ക് അധിക സുരക്ഷ നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ബ്രിട്ടന് എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രംപ് അറിയിച്ചു.
ലണ്ടൻ ബ്രിഡ്ജിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ പൊലീസ് വധിച്ചതായും വാർത്തകളുണ്ട്.
നേരത്തെ ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വിലക്കേർപ്പെടുത്തിയത്. എന്നാൽ വിലക്ക് അമേരിക്കയിലെ വിവിധ കോടതികൾ റദ്ദാക്കുകയായിരുന്നു. ഇതിനെ തുടർന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് കീഴ്കോടതി വിധിക്കൾക്കെതിരെ അമേരിക്കയിലെ പരേമാന്നത കോടതിയെ സമീപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.