വാഷിങ്ടൺ: ചൈനക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന് സംശയിക്കുന്ന മുൻ സി.െഎ.എ ഉേദ്യാഗസ്ഥൻ അമേരിക്കയിൽ അറസ്റ്റിൽ. യു.എസിെൻറ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന അതീവരഹസ്യവിവരങ്ങൾ അനധികൃതമായി കൈവശം വെച്ചെന്ന പരാതിയിൽ സെൻട്രൽ ഇൻറലിജൻസ് ഏജൻസി (സി.െഎ.എ) മുൻ ഉദ്യോഗസ്ഥനായിരുന്ന ജെറി ചുൻ ഷിങ് ലീ യെന്ന 53 കാരനാണ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇയാൾ നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് ചൈനയിൽ അമേരിക്കക്കുവേണ്ടി ചാരപ്പണി നടത്തുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതെന്നാണ് സംശയം.
ഇതാണ് അറസ്റ്റിലേക്കു നയിച്ചത്. കുറ്റം തെളിയിക്കെപ്പട്ടാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 1994 മുതൽ 2007 വരെ സി.െഎ.എ ഉദ്യോഗസ്ഥനായിരുന്നു ലീ.
യു.എസ് പൗരനായ ലീ സർവിസിൽനിന്ന് വിരമിച്ചശേഷം 2012ൽ ഹോേങ്കാങ്ങിലേക്ക് താമസം മാറിയിരുന്നു. അവിടെനിന്ന് തിരിച്ച് യു.എസിലെ വടക്കൻ വിർജീനിയയിലേക്ക് താമസമാക്കാനാണ് ലീ എത്തിയത്. യു.എസിലേക്ക് തിരിച്ചെത്തിയപ്പോൾ ലീ താമസിച്ചിരുന്ന ഹോട്ടലിൽ എഫ്.ബി.െഎ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രഹസ്യരേഖകൾ കണ്ടെത്തിയത്. രണ്ടു നോട്ട്ബുക്കുകളിൽ സി.െഎ.എ ഉദ്യോഗസ്ഥരുടെ പേരുകളും ഫോൺ നമ്പറുകളും രഹസ്യ മീറ്റിങ് വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.