കൊറോണ വാക്സിൻ : ഇടക്കാല ഫലം ശുഭലക്ഷണമെന്ന് അമേരിക്കൻ കമ്പനി

വാഷിങ്ടൺ: തങ്ങൾ വികസിപ്പിച്ച കൊറോണ വാക്സിൻ പരീക്ഷണത്തി​​െൻറ ഇടക്കാല ഫലം കൃത്യതയാർന്നതെന്ന് അവകാശപ്പെട്ട് അമേരിക്കൻ ബയോടെക് സ്ഥാപനമായ മോഡേണ. 45 വളണ്ടിയർമാർക്കിടയിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ എട്ടു പേരിൽ രോഗമുക്തി നേടിയശേഷം സുഖം പ്രാപിക്കുന്നവരിലുള്ള അതേ പ്രതിരോധ ശേഷിയാണ് കാണാൻ കഴിഞ്ഞതെന്ന് മോഡേണയുടെ ചീഫ് മെഡിക്കൽ ഓഫിസർ താൾ സാക്സ് പറഞ്ഞു.

15 പേർ വീതമുള്ള മൂന്ന് സംഘമാക്കി തിരിച്ച mRNA-1273 വാക്സി​​െൻറ മൂന്ന് വ്യത്യസ്ത ഡോസ് ആണ് നൽകിയത്. എന്നാൽ, ആദ്യഘട്ട വാക്സിൻ പരീക്ഷണത്തി​​െൻറ സമ്പൂർണ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. വാക്സിൻ സുരക്ഷിതവും നിലനിൽക്കുന്നതുമാണെന്നാണ് മോഡേണ അവകാശപ്പെടുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് വാക്സി​​െൻറ ക്ലിനിക്കൽ ടെസ്റ്റ് നടത്തിയത്. മോഡേണയുടെ വാക്സിൻ വികസിപ്പിക്കാനുള്ള പദ്ധതിയിൽ അമേരിക്കൻ സർക്കാർ അര ബില്യൻ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവയുടെ ശ്വാസകോശത്തിൽവച്ച് വൈറസ് പെരുകുന്നത് തടയാൻ വാക്സിന് കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി സി.ഇ.ഒ സ്റ്റെഫാനെ ബൻസൽ പറഞ്ഞു.

ഉടൻ നടക്കുന്ന രണ്ടാംഘട്ടത്തിൽ കൂടുതൽ പേരിൽ പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള മൂന്നാമത്തെയും അവസാനത്തെയും സുപ്രധാന പരീക്ഷണം ജൂലൈയിൽ നടക്കും.

Tags:    
News Summary - Early trials for Covid vaccine show promise-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.