ട്രംപ് അമേരിക്കയുടെ തലപ്പത്ത്; ആഹ്ലാദവും പ്രതിഷേധവും

വാഷിങ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുമ്പോള്‍ രാജ്യത്തിനകത്തും പുറത്തും ആഹ്ളാദവും പ്രതിഷേധവും. തലസ്ഥാന നഗരിയില്‍ അധികാരക്കൈമാറ്റത്തിന്‍െറ ഒൗദ്യോഗിക ചടങ്ങുകള്‍ തുടങ്ങുന്നതിനുമുമ്പുതന്നെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും തുടക്കമായി. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലും അമേരിക്കയിലും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സ്ഥാനാരോഹണം നടന്നത്. ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറി. പാലങ്ങളാണ് പണിയേണ്ടത്, മതിലുകളല്ല എന്ന ബാനറുയര്‍ത്തിയാണ് ഇവിടെ പ്രതിഷേധക്കാര്‍ പങ്കെടുത്തത്. ബ്രിട്ടനിലെ മറ്റു നഗരങ്ങളിലും ജര്‍മനിയിലും സമാനമായ സമരങ്ങള്‍ അരങ്ങേറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ നടന്ന അധികാരാരോഹണ ചടങ്ങിന് ഒരുക്കിയിരിക്കുന്നത്. 28,000 സുരക്ഷാ സൈനികരെ വാഷിങ്ടണില്‍മാത്രം സുരക്ഷാ ചുമതല നല്‍കി നിര്‍ത്തി. 

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിന് എത്തി. എന്നാല്‍, ഡെമോക്രാറ്റ് സെനറ്റര്‍മാരടക്കം നിരവധി പ്രമുഖര്‍ ചടങ്ങ് ബഹിഷ്കരിച്ചു. ട്രംപ് അനുകൂലികളായ വ്യത്യസ്ത ഗ്രൂപ്പുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍, ന്യൂയോര്‍ക് അടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറി. ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ട്രംപ് ഇന്‍റര്‍നാഷനല്‍ ഹോട്ടലിനും ടവറിനും സമീപം നടന്ന മാര്‍ച്ച് സ്ഥാനമേല്‍കുന്ന പ്രസിഡന്‍റിന്‍െറ താമസസ്ഥലത്തേക്കും നീങ്ങി. രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രതിഷേധങ്ങളില്‍ പങ്കാളികളായി. ന്യൂയോര്‍ക് മേയര്‍ ബില്‍ ഡെ ബ്ളാസിയോ, ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡി നിറോ, അലെക് ബാല്‍ദ്വിന്‍, ഓസ്കര്‍ ജേതാവ് മൈക്ള്‍ മൂര്‍ എന്നിവര്‍ ഇതില്‍ പങ്കാളികളായി. ട്രംപിന്‍െറ നയങ്ങളെ തിരുത്താന്‍ നൂറുദിവസം നീളുന്ന പ്രതിഷേധങ്ങള്‍ക്ക് തയാറാവണമെന്ന് മൂര്‍ റാലിയില്‍ ആവശ്യപ്പെട്ടു. ഐക്യത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം മുസ്ലിംകള്‍ക്കും മെക്സിക്കന്‍ വംശജര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ഐക്യദാര്‍ഢ്യമറിയിക്കുകയും ചെയ്തു. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യമാണ് ട്രംപ് അനുകൂലികള്‍ ആഹ്ളാദപ്രകടനങ്ങളില്‍  ഉയര്‍ത്തുന്നത്. സ്ഥാനാരോഹണ ചടങ്ങ് നടക്കുന്ന വേദിയിലേക്കും നിരവധി പ്രകടനങ്ങള്‍ അരങ്ങേറി. 

Tags:    
News Summary - Donald Trump's inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.