കോവിഡ്​ ചൈനയിൽ നിന്നുള്ള മോശം സമ്മാനം -ട്രംപ്​

വാഷിങ്​ടൺ: കോറോണ വൈറസ്​ ചൈനയിൽ നിന്നുള്ള മോശം സമ്മാനമാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യു.എസിൽ കോവിഡ്​ മരണങ്ങൾ ഒരു ലക്ഷം പിന്നിട്ടതിന്​ പിന്നാലെയാണ്​ ട്രംപിൻെറ ട്വിറ്റിലൂടെയുള്ള പ്രതികരണം. 

വളരെ ദുഃഖകരമായ നാഴികകല്ല്​ അമേരിക്ക പിന്നിട്ടിരിക്കുന്നു. രാജ്യത്തെ കോവിഡ്​ മരണം ഒരു ലക്ഷം കഴിഞ്ഞിരിക്കുന്നു. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന്​ ഡോണൾഡ്​ ട്രംപ്​ പറഞ്ഞു. 

ട്രംപിനെതിരെ മാധ്യമങ്ങളിലും ട്വിറ്ററിലും വിമർശനങ്ങൾ ശക്​തമാകുന്നതിനിടെയാണ്​ അദ്ദേഹത്തിൻെറ പുതിയ പ്രതികരണം പുറത്ത്​ വന്നിരിക്കുന്നത്​. വിമർശനങ്ങൾ ശക്​തമായതോടെ ട്വിറ്റർ അടച്ചുപൂട്ടുമെന്ന്​ ട്രംപ്​ ഭീഷണി മുഴക്കിയിരുന്നു.

Tags:    
News Summary - Donald Trump Tweets Describing Coronavirus As "A Very Bad 'Gift' From China"-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.