ഒരാഴ്​ചയിലേറെയായി കോവിഡിനെ പ്രതിരോധിക്കാൻ മലേറിയ മരുന്ന്​ ഉപയോഗിക്കുന്നു-ട്രംപ്​

വാഷിങ്​ടൺ: താൻ ഒരാഴ്​ചയിലേറെയായി മലേറിയക്ക്​ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ  മരുന്ന്​ കോവിഡ്​ പ്രതിരോധത്തിന്​ കഴിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. എന്നാൽ മലേറിയ മരുന്ന്​ കോവിഡിനെ പ്രതിരോധിക്കില്ലെന്നാണ്​ വൈറ്റ്​ഹൗസ്​ വിദഗ്​ധരുടെ അഭിപ്രായം. ​ 

ത​​െൻറ പരിശോധന ഫലം നെഗറ്റിവാണ്​. കോവിഡ് ലക്ഷണങ്ങളുമില്ല. എന്നാൽ പ്രതിരോധത്തി​​െൻറ ഭാഗമായാണ്​ മരുന്ന്​ കഴിക്കുന്നതെന്നും ട്രംപ്​ വ്യക്തമാക്കി. ഇത്​ നല്ല മരുന്നാണെന്നും ഒരുപാട്​ ഗുണവശങ്ങളുണ്ടെന്ന്​ കേട്ടറിഞ്ഞതായും ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു. 

കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതുമുതൽ ഹൈഡ്രോക്ലോറോക്വിൻ മരുന്നി​​െൻറ ഉപയോഗം പ്രോത്​സാഹിപ്പിക്കാൻ ട്രംപ്​ ശ്രമം തുടരുകയാണ്​. എന്നാൽ, മരുന്ന്​ കോവിഡിനെ ചെറുക്കാൻ ഫലപ്രദമ​െല്ലന്നും ഉപയോഗം സൂക്ഷിച്ചുവേണമെന്നുമാണ്​ യു.എസ്​ സർക്കാർ വിദഗ്​ധരും ഡോക്​ടർമാരും നൽകിയ മുന്നറിയിപ്പ്​. അതേസമയം, ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരും തന്നെപോലെ ഈ മരുന്ന്​ കഴിക്കുന്നുണ്ടെന്നാണ്​​ ട്രംപ്​ അവകാശപ്പെടുന്നത്​. അതേസമയം, കോവിഡിനെ പ്രതിരോധിക്കാൻ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാൻ യു.എസ്​ പ്രസിഡൻറ്​ തയാറല്ലതാനും.

Tags:    
News Summary - Donald Trump says he's taking hydroxychloroquine-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.