ദിവസവും ലക്ഷത്തിലേറെ കേസുകൾ; ലോകത്താകമാനം കോവിഡ് ബാധിതർ ഒരു കോടിയോളം

ജനീവ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്താകമാനം റെക്കോർഡ് വർധന. 24 മണിക്കൂറിൽ 1.83 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷത്തിലെത്തിയതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഇത് വീണ്ടും വർധിച്ച് 90 ലക്ഷത്തിലെത്തിയതായി വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു.

അമേരിക്കയാണ് കോവിഡ് കേസുകളിൽ മുന്നിൽ തുടരുന്നത്. 23 ലക്ഷത്തിലേറെ കോവിഡ് ബാധിതരാണ് അമേരിക്കയിലുള്ളത്. മരണം 1.22 ലക്ഷം കവിഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ബ്രസീലിൽ ഒറ്റദിവസം 31,000 രോഗികളാണ് വർധിച്ചത്. ഇവിടെ ആകെ രോഗികൾ 11 ലക്ഷത്തോളമാണ്. മരണം 50,000 കവിഞ്ഞു.

മൂന്നാമതുള്ള റഷ്യയിൽ ആകെ രോഗികൾ 5.84 ലക്ഷമാണ്. 8111 പേരാണ് റഷ്യയിൽ മരിച്ചത്. ഇന്നലെ മാത്രം 7889 കേസുകൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് നാലാമതുള്ള ഇന്ത്യയിൽ 4.26 ലക്ഷം രോഗികളുണ്ടെന്നാണ് വേൾഡോമീറ്റർ പറയുന്നത്. ഇന്നലെ മാത്രം 15,183 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,703 പേരാണ് ആകെ മരിച്ചത്. ഇന്ത്യയുടെ ഒൗദ്യോഗിക കണക്കുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കും.

കോവിഡ് രണ്ടാംവരവ് നടത്തിയ ചൈനയിൽ ഇന്നലെ 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ മരണമില്ല. ഇറ്റലിയിൽ 264 പേർക്കും സ്പെയിനിൽ 363 പേർക്കും ബ്രിട്ടണിൽ 1295 പേർക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.