മോദിയു​െട അമേരിക്കൻ സന്ദർശന​െത്ത പരിഹസിച്ച്​ കോൺഗ്രസ്​

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയു​െട അമേരിക്കൻ സന്ദർശനത്തെ കോൺഗ്രസ്​ നേതാക്കൾ പരിഹസിച്ചു. മുസ്​ലിം വിരോധത്തിൽ സമാന ചിന്താഗതിക്കാരായ രണ്ട്​ മാനസിക രോഗികളു​െട സംഗമമാണ്​ നടന്നതെന്ന്​ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്​ പറഞ്ഞു. ദൈവം അമേരിക്കയെയും ത​​​​െൻറ രാജ്യത്തെയും രക്ഷിക്ക​െട്ട എന്നും ഷീല ദീക്ഷിത്​ ട്വീറ്റ്​ ചെയ്​തു. 

മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട്​ പ്രത്യേകിച്ച്​ ഗുണമൊന്നും ഉണ്ടായില്ലെന്ന്​ കോൺഗ്രസ്​ വാക്​താവ്​ മനീഷ്​ തിവാരി പ്രതികരിച്ചു. സംയുക്​ത പ്രസ്​താവനയിൽ പുതുതായി ഒന്നുമില്ലെന്നും തിവാരി പറഞ്ഞു. ഇന്ത്യക്കാരെ ബാധിക്കുന്ന എച്ച്​ വൺ ബി വിസയെ കുറിച്ച്​ ചർച്ച നടത്തിയില്ലെന്നും തിവാരി കുറ്റപ്പെടുത്തി. 

തീവ്രവാദത്തെ ഒരുമിച്ച്​ ചെറുക്കു​െമന്ന്​ മോദിയും ട്രംപും സംയുക്​ത പ്രസ്​താവനയിൽ പറഞ്ഞിരുന്നു. ത്രിരാഷ്​ട്ര സന്ദർശനത്തി​​​​െൻറ ഭാഗമായാണ്​ മോദി അമേരിക്കയിലെത്തിയത്​.

Tags:    
News Summary - congress moke the american visit of modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.