ഡെയ്ലി മെയിലിനെതിരെ കേസുമായി മെലാനിയ


വാഷിങ്ടണ്‍: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡെയ്ലി മെയില്‍ വെബ്സൈറ്റിന്‍െറ പ്രസാധകര്‍ക്കെതിരെ യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് വീണ്ടും കേസ് ഫയല്‍ ചെയ്തു. ന്യൂയോര്‍ക്കിലാണ് മെലാനിയ കേസ് നല്‍കിയത്. നേരത്തേ മെലാനിയ ഡെയ്ലി മെയിലിനെതിരെ മേരിലന്‍ഡില്‍ കേസ് നല്‍കിയിരുന്നു.

എന്നാല്‍, കേസ് മേരിലന്‍ഡില്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ളെന്ന് ഈ മാസം ആദ്യം ജഡ്ജി പറഞ്ഞിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസാധകരുടെ ഓഫിസുകളുള്ള ന്യൂയോര്‍ക്കില്‍ മെലാനിയ കേസ് നല്‍കിയത്. അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് 15 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് മെലാനിയയുടെ ആവശ്യം. ബ്ളോഗറായ വെബ്സ്റ്റര്‍ ടാര്‍പ്ളേക്കെതിരെയും മെലാനിയ സമാന രീതിയിലുള്ള കേസ് നല്‍കിയിട്ടുണ്ട്.

 

Tags:    
News Summary - case aginst daily mail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.