അമേരിക്ക-കാനഡ അതിർത്തി നിയന്ത്രണം 30 ദിവസം കൂടി നീട്ടി

വാഷിങ്ടൺ: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അമേരിക്കയും കാനഡയും അതിർത്തി നിയന്ത്രണം 30 ദിവസം കൂടി നീട്ടി. ഇരുരാജ്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് നടപടി.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി വഴി വ്യാപാരം ഒഴിച്ച് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ വാഷിങ്ടണും ഒട്ടാവയും ധാരണയിലെത്തിയിരുന്നു. ഈ ധാരണയുടെ കാലാവധി ഈയാഴ്ച അവസാനിക്കാൻ ഇരിക്കെയാണ് 30 ദിവസം കൂടി നിയന്ത്രണം നീട്ടിയത്.

മഹാമാരി കാലത്ത് അതിർത്തി പ്രദേശത്തെ ആളുകൾ സുരക്ഷിതമായിരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. യു.എസ്-കാനഡ അതിർത്തിയായിരിക്കും ആദ്യം തുറക്കുകയെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

കാനഡ-അമേരിക്ക അതിർത്തി വഴി പ്രതിദിനം രണ്ട് ലക്ഷം പേരാണ് യാത്ര ചെയ്യുന്നതാണ്.

Tags:    
News Summary - Canada, US extend border restrictions 30 days to control covid spread -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.