കാ​ന​ഡ തെരഞ്ഞെടുപ്പ്​: സ്ഥാനാർഥിയായി മലയാളിയും

ഓട്ടവ: രാജ്യം പാർലമ​െൻറ്​ തെര​ഞ്ഞെടുപ്പിന്​ ഒരുങ്ങു​േമ്പാൾ ചരിത്രത്തിൽ ഇടം തേടി മലയാളി ടോം വർഗീസ്​. ഈ മാസം 21 ന്​ നടക്കുന്ന വോ​ട്ടെടുപ്പിലെ ഏക മലയാളി സ്ഥാനാർഥിയാണ്​ പത്തനംതിട്ട റാന്നി കണ്ടംപേരൂർ കപ്പമാമൂട്ടിൽ കുടുംബ ാംഗമായ ടോം വർഗീസ്​. പ്രതിപക്ഷമായ കൺസർവേറ്റിവ്​ പാർട്ടിയുടെ മിസിഗാഗ മാൾട്ടൺ മണ്ഡലത്തിലെ സ്ഥാനാർഥിയായ ടോമി​​െൻറ എതിരാളി പ്രമുഖനാണ്​. ഫെഡറൽ മന്ത്രിയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോയുടെ അടുത്ത സുഹൃത്തുമായ നവ്​ദീപ്​ ബെയിൻസാണ്. കപ്പമാമൂട്ടിൽ കെ.ടി. വർഗീസി​​െൻറ മകനായ ടോം 33 വർഷം മുമ്പാണ്​ കാനഡയിൽ കുടിയേറിയത്​.

ടൊറ​േൻറാ അന്താരാഷ്​ട്ര വിമാനത്താവള കൺട്രോൾ ടവറിൽ ഏപ്രൺ കോഓഡിനേറ്ററായി പ്രവർത്തിച്ചു. പിന്നീട്​ സ്വന്തം സംരംഭങ്ങളിലേക്ക്​ ഇറങ്ങി. മലയാളികൾക്കിടയിലും പുറത്തും പൊതുരംഗത്ത്​ സജീവം. ടോമി​​െൻറ ജയത്തിന്​ മലയാളി സംഘടനകൾ ഊർജിത പ്രവർത്തനത്തിലാണ്​. ഏഷ്യൻ വംശജർ ഏറെയുള്ള മണ്ഡലത്തിൽ 40,000ഓളം കുടുംബങ്ങളുണ്ട്​.

നാലു വർഷം മുമ്പ്​ പൊതുതെരഞ്ഞെടുപ്പിൽ രണ്ടു മലയാളികൾക്ക്​ കൺസർവേറ്റിവ്​ പാർട്ടി സ്ഥാനാർഥിത്വം കിട്ടിയിരുന്നു. അതും പത്തനംതിട്ട ജില്ലക്കാരായിരുന്നു. ​കോയിപ്രം സ്വദേശി ജോ ഡാനിയൽ, മാരമൺ സ്വദേശി ജോബ്​സൺ ഈശോ എന്നിവർ.

Tags:    
News Summary - canada elections malayali to contest -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.