മരുന്ന്​ ചോദിക്കാൻ രാമായണ കഥയെ കൂട്ടുപിടിച്ച്​ ബ്രസീൽ പ്രസിഡൻറ്​

ന്യൂഡൽഹി: കോവിഡ്​ പശ്ചാത്തലത്തിൽ ചില മരുന്നുകൾക്ക്​ ഇന്ത്യ ഏർപ്പെടുത്തിയ കയറ്റുമതി വിലക്ക്​ മറികടക്കാൻ വേ റിട്ട നീക്കവുമായി ബ്രസീൽ പ്രസിഡൻറ്​ ജയർ ബൊൽസനാരോ. രാമായണത്തിൽ നിന്നുള്ള ഉപമ പറഞ്ഞാണ്​ അദ്ദേഹം പ്രധാനമന്ത്ര ി നരേന്ദ്ര മോദിക്ക്​ കത്തയച്ചത്​. ഇരുവരും ടെലിഫോണിൽ സംസാരിക്കുകയും ചെയ്​തു.

ഭഗവാൻ രാമ​​െൻറ സഹോദരൻ ലക് ഷമണനെ രക്ഷിക്കാൻ ഭഗവാൻ ഹനുമാൻ ഹിമാലയത്തിൽ നിന്ന്​ മരുന്നെത്തിച്ച പോലെയും യേശു അന്ധത മാറ്റുകയും രോഗശാന്തി നൽകുകയും ചെയ്​ത പോലെയും ഇന്ത്യയും ബ്രസീലും പരസ്​പരം പങ്കുവെച്ച്​ ഇൗ പ്രതിസന്ധിയെ മറികടക്കുമെന്ന്​ ബ്രസീൽ പ്രസിഡൻറ്​ നരേന്ദ്ര മോദിക്ക്​ എഴുതിയ കത്തിൽ കുറിച്ചു. സാധ്യമായ എല്ലാ സഹകരണവും പ്രധാനമന്ത്രി ഉറപ്പ്​ നൽകിയിട്ടുണ്ടെന്ന്​ ഇന്ത്യ പ്രതികരിച്ചു.

മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്​സി​േക്ലാറോക്വിൻ കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്നുണ്ട്​. കോവിഡ്​ വ്യാപനത്തിൽ മരുന്ന്​ ക്ഷാമം മുന്നിൽ കണ്ട്​ ഇന്ത്യ ഇതി​​െൻറ കയറ്റുമതിക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 30 ൽ അധികം രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള മരുന്ന്​ പ്രതീക്ഷിക്കുന്നുണ്ട്​.

തുടർന്ന്​, മരുന്നി​​െൻറ കയറ്റുമതിക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളഞ്ഞില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപ്​ ​ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്​ വലിയ വാർത്തയായിരുന്നു. തുടർന്ന്​ ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങളിൽ അയവ്​ വരുത്തി. 2.9 കോടി ഡോസ്​ ഹൈട്രോക്​സി​േക്ലാറോക്വിൻ ഇന്ത്യയിൽ നിന്ന്​ കിട്ടിയെന്നും മോദി മഹാനാണെന്നും ട്രംപ്​ പ്രതികരിക്കുകയും ചെയ്​തു. അതിനിടയിലാണ്​ ബ്രസീൽ പ്രസിഡൻറി​​െൻറ ഇടപെടൽ.

Tags:    
News Summary - brazil president refers ramayana for asking medicine amid covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.