ബോബി ജിന്‍ഡാല്‍ ട്രംപിന്‍െറ മന്ത്രിസഭയിലേക്ക്?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനും യു.എസിലെ പ്രമുഖ വ്യവസായിയുമായ ബോബി ജിന്‍ഡാല്‍ ഡോണള്‍ഡ് ട്രംപിന്‍െറ മന്ത്രിസഭയിലുണ്ടാകുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. മന്ത്രിസഭാ അംഗമായാല്‍, ഈ പദവിയിലത്തെുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും ബോബി ജിന്‍ഡാല്‍.

നേരത്തെ രണ്ടുതവണ ലൂയീസിയാന ഗവര്‍ണറായിരുന്ന ബോബിയെ ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗമായ ബോബിയോടൊപ്പം പാര്‍ട്ടിയിലെ പ്രമുഖനായ ബെന്‍ കാഴ്സനെയും പരിഗണിക്കുന്നുണ്ട്. ഇരുവരും നേരത്തെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നവരാണ്.

എന്നാല്‍, മത്സരരംഗത്തുനിന്ന് പിന്മാറിയ ജിന്‍ഡാല്‍ പാര്‍ട്ടിയില്‍ ട്രംപിന്‍െറ എതിരാളിയായിരുന്ന ടെഡ് ക്രൂസിനെ പിന്തുണച്ചപ്പോള്‍, കാഴ്സണ്‍, ട്രംപിനെയാണ് പിന്തുണച്ചത്.
എന്നാല്‍, മന്ത്രിസഭയിലത്തെിയേക്കുമെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ബോബി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - bobby jindal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.