ഇന്ത്യൻ ഷെഫിനെ വിവാഹം കഴിച്ച ഒാസ്​ട്രിയൻ രാജകുമാരി അന്തരിച്ചു

മെൽബൺ: ഇന്ത്യൻ വംശജനായ ഷെഫിനെ വിവാഹം കഴിച്ച ഒാസ്​ട്രിയൻ രാജകുമാരി മരിയ ഗാലിറ്റ്​സിൻ അന്തരിച്ചു. 31 വയസായിരുന്നു. കാർഡിയാക്​ അനൂറിസം ബാധിച്ച്​ മേയ്​ നാലിന്​ ഹൂസ്​റ്റണിലായിരുന്നു അന്ത്യം. ഭർത്താവ്​ റിഷി രൂപ്​ സിങ്ങിനൊപ്പം ഹൂസ്​റ്റണിലായിരുന്നു മരിയ. 

2017 ഏപ്രിലിലാണ്​ ഇരുവരും വിവാഹിതരായത്​. രണ്ടു വയസുള്ള മകനുണ്ട്​. ഹൂസ്​റ്റണിൽ ഇൻറീരിയർ ഡിസൈനർ ആയി ജോലി നോക്കുകയായിരുന്നു മരിയ. രാജകുടുംബാംഗങ്ങളായ മരിയ അന്ന-പിയോറ്റർ ഗാലിറ്റ്​സിൻ ദമ്പതികളുടെ മകളാണ്​. 

1988ൽ ലക്​സംബർഗിലാണ്​ രാജകുമാരി ജനിച്ചത്​. മരിയയുടെ അഞ്ചാം വയസിൽ കുടുംബം റഷ്യയിലേക്ക്​ കുടിയേറി. സെനിയ, ഗാലിറ്റ്​സിൻ, ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്​സിൻ സിയറ, അലക്​സാണ്ട്ര രാജകുമാരി, ദിമിത്രി രാജകുമാരൻ, ഇയോൺ എന്നിവരാണ്​ സഹോദരങ്ങൾ.
 

Tags:    
News Summary - Austrian Princess, Married To Indian-Origin Chef, Dies -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.