വാഷിങ്ടണ്‍: ഏഴു മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍െറ നടപടിക്കെതിരെ യു.എസിലെ 16 അറ്റോണി ജനറല്‍മാര്‍ രംഗത്ത്. വിവേചനപരമായ ഉത്തരവ് ഭരണഘടനവിരുദ്ധവും അമേരിക്കക്ക് എതിരുമാണെന്ന് അറ്റോണി ജനറലുമാര്‍ അഭിപ്രായപ്പെട്ടു. അമിക്കസ്
ക്യൂറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് 16 സംസ്ഥാനങ്ങളില്‍നിന്നുള്ള അറ്റോണി ജനറലുമാരും യാത്രവിലക്കിനെ ചോദ്യംചെയ്തത്.
ഈ റിപ്പോര്‍ട്ട് നമ്മുടെ സമുദായത്തെയും സമ്പദ്വ്യവസ്ഥയെയും സുരക്ഷിതമാക്കാനും നിയമങ്ങളെ നിലനിര്‍ത്താനുമാണെന്ന് പെന്‍സല്‍വേനിയ അറ്റോണി ജനറല്‍ ജോഷ് ഷാപിറോ പറഞ്ഞു. പ്രസിഡന്‍റും ഭരണകൂടവും നമ്മുടെ നിയമങ്ങളേക്കാളും ഭരണഘടനയേക്കാളും മുകളിലല്ളെന്ന് മസാചൂസറ്റ്സ് അറ്റോണി ജനറല്‍ മൗറ ഹീലി അഭിപ്രായപ്പെട്ടു. ഭരണകൂടത്തെ താങ്ങിനിര്‍ത്തേണ്ടതും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതും തങ്ങളുടെ ഉത്തരവാദിത്തമായതിനാലാണ് അറ്റോണി ജനറലുമാര്‍ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും ഹീലി കൂട്ടിച്ചേര്‍ത്തു. യാത്രവിലക്ക് സമൂഹത്തിന്‍െറയും സമ്പദ്വ്യവസ്ഥയുടെയും സ്ഥാപനങ്ങളുടെയും മൂല്യം ചോര്‍ത്തുന്നതാണെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക് ഷ്നീഡര്‍മാന്‍ വിലയിരുത്തി.
ഭരണഘടനയെ എതിര്‍ത്ത ട്രംപ് ഭരണകൂടത്തിന്‍െറ നടപടി കാലിഫോര്‍ണിയയിലെ കുടുംബങ്ങള്‍ക്കും സാമ്പത്തികക്ഷേമത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും നൂറ്റാണ്ടുകള്‍ നീണ്ട അമേരിക്കന്‍ പാരമ്പര്യത്തിനെതിരാണ് വിലക്കെന്നും കാലിഫോര്‍ണിയ അറ്റോണി ജനറല്‍ സേവിയര്‍ ബെക്കറ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.