താലിബാന്‍ നേതാക്കളെ പിടികൂടണമെന്ന് പാകിസ്താനോട് യു.എസ്

വാഷിങ്ടണ്‍: അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന താലിബാന്‍ നേതാക്കളെ പിടികൂടണമെന്ന് പാകിസ്താനോട് അമേരിക്ക. പാകിസ്താന്‍റെ മണ്ണില്‍ താലാബാന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പക്കണമെന്നും അമേരിക്ക താക്കീത് നല്‍കി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ആക്രമണത്തില്‍ ഫലപ്രദവും വേഗത്തിലുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച അഫ്ഗാന്‍ സുരക്ഷാ സേനയെ അഭിനന്ദിക്കുന്നു. അഫ്ഗാന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കും. ശത്രുക്കളെ തുടച്ച്‌ നീക്കുന്നത് വരെ പോരാട്ടം തുടരും. ലോകത്തേക്ക് ഭീകരവാദം കയറ്റി അയക്കുകയാണ് താലിബാനെന്നും സാന്‍ഡേസ് പറഞ്ഞു.

അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലായ ഇന്‍റര്‍കോണ്ടിനെന്‍റലില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം കണക്കിലെടുത്താണ് അമേരിക്കയുടെ പുതിയ പ്രസ്താവന. ആക്രമണത്തില്‍ 22ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Arrest, Expel Taliban Leaders': US Tells Pakistan After Kabul Attack-world News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.