ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധം

കാലിഫോർണിയ​: ഡോണാൾഡ്​ ട്രംപി​​െൻറ വിജയത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം. പ്രതിഷേധക്കാർ ട്രംപ്​ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും അമേരിക്കൻ പതാക കത്തിക്കുകയും ചെയ്​തു.

ഒക്ക്​ലാൻറിലും കാലിഫോർണിയയിലും പ്രതിഷേധക്കാർ അക്രമാസക്​തരായി. പ്രദേശത്തെ കെട്ടിടങ്ങളു​ടെ ജനവാതിലുകൾ എറിഞ്ഞു തകർക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള വീപ്പകൾ കത്തിക്കുകയും ചെയ്​തു. മറ്റിടങ്ങളിലെ പ്രതിഷേധം സ്വതവേ സമാധാനപരമായിരുന്നു.
 
ഒറിഗണിൽ 300ഒാളം പേർ ഗതാഗതം സ്​തംഭിപ്പിച്ചാണ്​ പ്രതിഷേധിച്ചത്​. ചിലർ നടുറോഡിൽ ഇരിപ്പുറപ്പിച്ചു. ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രംപിനെ എതിർക്കുന്നവർ അമേരിക്കൻ പതാക കത്തിക്കുകയും ട്രംപ്​ തങ്ങളുടെ പ്രസിഡൻറല്ലെന്ന്​ മുദ്രാവാക്യം വിളിക്കുകയും ചെയ്​തു. ട്വിറ്ററിൽ ‘നോട്ട്​ മൈ പ്രസിഡൻറ്​’ എന്ന ഹാഷ്​ ടാഗ്​ അഞ്ചുലക്ഷം പേർ ഉപയോഗിച്ചിട്ടുണ്ട്​.

സിയാറ്റിലിൽ 100ഒാളം പ്രതിഷേധക്കാർ നടു റോട്ടിൽ തീയിട്ട്​ ഗതാഗതം തടസ​പ്പെടുത്തി.

രാജ്യത്താകമാനം വിദ്യാർഥികളും പ്രതിഷേധിച്ചു. പെൻസിൽവാനിയയിൽ പിറ്റ്​സ്​ബർഗ്​ സർവ്വകലാശാലയിലെ 100 കണക്കിന്​ വിദ്യാർഥികൾ തെരുവിലൂടെ മാർച്ച്​നടത്തി. ടെക്​സാസ്​ സർവ്വകലാശാല, കണക്​ടികട്ട്​​ സർവകലാശാല, കാലി​ഫോർണിയ സർവകലാശാല, ബെർക്കേലി തുടങ്ങി വിവിധ സർവകലാശാലകളിലും പ്രതിഷേധം നടന്നു.

Tags:    
News Summary - Anger Over Trump Explodes; Protesters Smash Glass, Chant 'That's Not My President'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.