Posted On
date_range Updated On
date_range എയർബിഎൻബിയുടെ വാടക വീടുകളിൽ ഇനി പാർട്ടികളില്ല
ന്യൂയോർക്ക്: എയർബിഎൻബിയുടെ വാടക വീടുകളിൽ പാർട്ടികൾ നിരോധിച്ച് കമ്പനി. ഹലോവീൻ പാർട്ടിക്കിടെ കാലിഫോർണി യയിൽ വെടിവെപ്പുണ്ടായ സംഭവത്തെ തുടർന്നാണ് നടപടി. സി.ഇ.ഒ ബ്രിയാൻ ചെസ്കിയാണ് ഇക്കാര്യം അറിയിച്ചത്.
എയർബിഎൻബിയുടെ ചട്ടങ്ങൾ പാലിക്കാൻ സാധിക്കാത്തവരെ വീടുകളിൽ നിന്ന് പുറത്താക്കുമെന്ന് ബ്രിയാൻ ചെസ്കി ട്വീറ്റ് ചെയ്തു. വാടക വീടുകളിൽ പാർട്ടികൾ നിരോധിച്ചതായും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച എയർബിഎൻബിയുടെ വാടക വീട്ടിൽ നടന്ന ഹലോവീൻ പാർട്ടിക്കിടെ അഞ്ച് പേർ വെടിവെപ്പിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയുമായി കമ്പനി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.