സി​ഖ്​ വൈ​മാ​നി​ക​ന്​ ജോ​ലി​ക്കി​ടെ ത​ല​പ്പാ​വ്​ ധ​രി​ക്കാ​ൻ അ​നു​മ​തി

വാ​ഷി​ങ്​​ട​ൺ: ചരി​ത്രത്തിലാദ്യമായി യു.എസിൽ സി​ഖ്​-​അ​മേ​രി​ക്ക​ൻ വൈ​മാ​നി​ക​ന്​ ജോലിക്കിടെ ത​ല​പ്പാ​വ്​ ധ​രി​ക്കാ​ൻ അ​നു​മ​തി. വൈ​മാ​നി​ക​നാ​യ ഹ​ർ​പ്രീ​തി​ന്ദ​ർ സി​ങ്​ ബ​ജ്​​വ​ക്കാ​ണ്​ ത​ല​പ്പാ​വ്​ ധ​രി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. സിഖ് അമേരിക്കൻ വെറ്ററൻസ് അലയൻസ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ എന്നിവയുടെ ഇടപെടലാണ് ബജ്‌വ‌യ്ക്കു തുണയായത്.

തീരുമാനത്തിൽ യു.എസിലെ ഇന്ത്യൻ വംശജർ സന്തുഷ്​ടി പ്രകടിപ്പിച്ചു. വാഷിങ്ടനിലെ മക്‌കോർഡ് വ്യോമസേനാ താവളത്തിൽ ഇപ്പോൾ ക്രൂ ചീഫായ ബജ്‌വ 2017 ലാണ് വ്യോമസേനയിൽ ചേർന്നത്. വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങളിൽ വ്യോമസേനയിൽ കർശന നിയമങ്ങളാണ് ഇപ്പോഴുമുള്ളത്. എന്നാൽ നീളമുള്ള മുടി, താടിമീശ, തലപ്പാവ് എന്നിവ കരസേനയിൽ 2016 ൽ തന്നെ അനുവദിച്ചിരുന്നു.
Tags:    
News Summary - Air Force allows Sikh airman to wear turban and beard while serving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.