??????? ????????? ????????? ??????? ????? ????????

ടെക്സസില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു

ഫോര്‍ട്ട്വര്‍ത്ത്: ടെക്സസിലെ ഫോര്‍ട്ട്വര്‍ത്തില്‍ വീട്ടില്‍ പരിശോധനക്കത്തെിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു. ആത്മഹത്യ നടന്നതായി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് പരിശോധനക്കത്തെിയത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
പൊലീസത്തെിയപ്പോള്‍ തലക്ക് വെടിയേറ്റു മരിച്ചു കിടക്കുന്ന ആളെ വീടിനകത്ത് കണ്ടത്തെിയതായി  ഫോര്‍ട്ട്വര്‍ത്ത് പൊലീസ് വക്താവ് സ്ഗെറ്റ് മാര്‍ക് പൊവേറോ പറഞ്ഞു. വീടിനു പിറകുവശത്തെ ഷെഡില്‍ ദൃക്സാക്ഷിയെയും കണ്ടത്തെി. ഷെഡിന്‍െറ വാതില്‍ തുറന്നപ്പോഴാണ് പൊലീസുകാര്‍ക്ക് വെടിയേറ്റത്. പൊലീസ് തിരിച്ചും വെടിയുതിര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.