ചൈന, റഷ്യ ചങ്ങാത്തത്തിന് പാക് നീക്കം


വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തിലും ഇന്ത്യയോടുള്ള സമീപനത്തിലും യു.എസ് നിലപാടില്‍ അതൃപ്തിമൂലം പാകിസ്താന്‍ പുതിയ ആഗോള കൂട്ടുകെട്ടുകള്‍ക്ക് ശ്രമം തുടങ്ങിയതായി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രത്യേക ദൂതന്‍.

കശ്മീര്‍ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാക്കാന്‍ നവാസ് ശരീഫ് നിയോഗിച്ച മുശാഹിദ് ഹുസൈന്‍ സൈദ് ആണ് യു.എസില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൗമരാഷ്ട്രീയ ഗവേഷണ സ്ഥാപനമായ അറ്റ്ലാന്‍റിക് കൗണ്‍സിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

കശ്മീര്‍ ജനതയെ ദുരിതത്തില്‍ കഴിയാന്‍ അനുവദിക്കരുത്. അവര്‍ക്ക് എണ്ണയില്ളെന്നതോ അവര്‍ യൂറോപ്പിന്‍െറ ഭാഗമല്ളെന്നതുകൊണ്ടോ അവര്‍ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ടോ ആ വിഷയം അവഗണിക്കാനാവില്ളെന്ന് മുശാഹിദ് പറഞ്ഞു. ആഗോള ശക്തിയെന്ന പദവി യു.എസിന് നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ശക്തി ക്ഷയിക്കുകയാണെന്ന് പറഞ്ഞ മുശാഹിദ്, റഷ്യയും ചൈനയും തമ്മില്‍ വര്‍ധിച്ചുവരുന്ന സഹകരണവും ചൂണ്ടിക്കാട്ടി. ചൈനയെ ദക്ഷിണേഷ്യയിലെ സുപ്രധാന ശക്തിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പാകിസ്താന് ആയുധം വില്‍ക്കാന്‍ റഷ്യ ഇതാദ്യമായി തയാറായിരിക്കുന്നു. പാകിസ്താനും അഫ്ഗാനിസ്താനും എന്താണെന്ന് വിലയിരുത്തുന്നതില്‍ ഒബാമ ഭരണകൂടത്തിന് വീഴ്ച പറ്റി. മേഖലയെക്കുറിച്ച് സമഗ്ര കാഴ്ചപ്പാട് രൂപവത്കരിക്കാന്‍ യു.എസിന് കഴിയണം -മുശാഹിദ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.