മെക്സികോയില്‍ മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാന്‍ തുടങ്ങി

മെക്സികോ സിറ്റി: കേന്ദ്ര സംസ്ഥാനമായ മോറിലോസിലെ കുഴിമാടങ്ങളിലെ നൂറിലധികം വരുന്ന  ശവശരീരങ്ങള്‍ കുഴിച്ചെടുക്കാനാരംഭിച്ചു. മെക്സിക്കന്‍ മയക്കുമരുന്നു മാഫിയകള്‍ തട്ടിക്കൊണ്ടുപോയവര്‍ക്കുള്ള തിരച്ചിലിന്‍െറ ഭാഗമായാണ് നടപടി.സര്‍ക്കാര്‍ അധികൃതരുടെയും സ്വതന്ത്ര വിദഗ്ധരുടെയും നേതൃത്വത്തിലാണു നടപടി.2014 മാര്‍ച്ച് 28നു മെക്സികോ സിറ്റിയിലെ തെക്കന്‍ നഗരമായ തെതെല്‍കിങ്കോയിലെ കൂട്ടക്കുഴിമാടത്തില്‍ അടക്കം ചെയ്ത 116 മൃതദേഹങ്ങളാാണ് പരിശോധനയുടെ ഭാഗമായി പുറത്തെടുക്കുന്നത്.
രാജ്യത്ത് മയക്കുമരുന്നു മാഫിയകള്‍ കൂടുതല്‍ നാശംവിതച്ച  സംസ്ഥാനമാണ് മോറിലോസ്. മാഫിയകളുമായുണ്ടായ കലാപത്തില്‍ 30,000ത്തിലധികം പേരെ കാണാതായതായാണ് കണക്കുകള്‍. ബന്ധുക്കളുടെ നിരന്തര ആവശ്യപ്രകാരമാണ് നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.