Posted On
date_range Updated On
date_range ഹിലരി നുണപറയുന്ന വിഡിയോ വൈറലാകുന്നു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഹിലരി ക്ളിന്‍റന്‍ 13 മിനിറ്റ് തുടര്‍ച്ചയായി കള്ളംപറയുന്ന വിഡിയോ വൈറലാകുന്നു. വിവിധ വിഷയങ്ങളെ പറ്റി ഹിലരി കള്ളം പറയുന്നതും മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പറയുന്നതുമാണ് വിഡിയോയിലുള്ളത്. ഏഴു മില്യണ്‍ ആളുകളാണ് ഇതിനോടകം യൂടുബില്‍ അപ്ലോഡ് ചെയ്യപ്പെട്ട വിഡിയോ കണ്ടുകഴിഞ്ഞത്. വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍, സ്വവര്‍ഗ ലൈംഗികത എന്നീ വിഷയങ്ങളിലെ അവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ വിഡിയോ തുറന്നുകാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.