യു.എസില്‍ ബസ് അപകടത്തില്‍ 8 മരണം

ന്യൂയേര്‍ക്ക്: യു.എസില്‍ ബസ്  അപകടത്തില്‍ 8 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ടെക്സാസില്‍ നിന്ന് ഈഗിള്‍ പാര്‍ക്കിലേക്ക് പോകുന്ന വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്.ഏഴ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരാള്‍  ആശുപത്രി വഴി മധ്യേ മരിച്ചു.

അപകടം നടന്ന സമയത്ത് ശക്തമായ മഴയായതിനാല്‍ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന്  യാത്രക്കാര്‍ പറഞ്ഞു. ടെക്സാസ് ഗവണ്‍മെന്‍റ് ദുരന്തത്തില്‍ അനുശോചനം രേഖപ്പത്തെുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ടെക്സാസ് നഗരത്തില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വാഹന അപകടമാണിതെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.