ഇന്ത്യന്‍ വംശജ യു.എസില്‍ ഭര്‍ത്താവിന്‍െറ വെടിയേറ്റു മരിച്ചു

സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജ ഭര്‍ത്താവിന്‍െറ വെടിയേറ്റു മരിച്ചു. എന്‍കോര്‍ സെമികണ്ടക്ടേഴ്സ് കമ്പനിയിലെ ടെക്നിക്കല്‍ റിക്രൂട്ടര്‍ സോണിയ നല്ലനെയാണ് സാന്‍ജോസിലെ ഇന്‍ഡിഗോ ഓക് ലെയ്നിലെ വീട്ടില്‍വെച്ച് ഭര്‍ത്താവ് ജയിംസ് നല്ലന്‍ വെടിവെച്ചുകൊന്നത്. 63കാരനായ ജയിംസിനെ പൊലീസ് അറസ്റ്റ്ചെയ്ത് സാന്‍റാക്ളാര ജയിലിലടച്ചു. കൊലപാതകത്തിന്‍െറ കാരണം വ്യക്തമായിട്ടില്ളെന്നും അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളായ സാഹില്‍, നിതിന്‍ എന്നീ രണ്ടു മക്കളുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.