Posted On
date_range Updated On
date_range മെക്സികോയിൽ ഭരണകക്ഷി പാര്‍ട്ടി മേധാവി രാജിവെച്ചു
മെക്സികോ സിറ്റി: മെക്സികോയില്‍ അധികാരത്തിലുള്ള റെവലൂഷനറി പാര്‍ട്ടിയുടെ (പി.ആര്‍.ഐ) മേധാവി മാന്‍ലിയോ ഫാബിയോ ബെല്‍ട്രോണെസ് രാജിവെച്ചു. ഈ മാസം നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് രാജി. 12 ഗവര്‍ണേഴ്സ് സീറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളില്‍ മാത്രമാണ് പി.ആര്‍.ഐ പാര്‍ട്ടി ജയിച്ചത്. ദശകങ്ങളായി ജയിച്ചുപോന്ന നാലു സീറ്റുകളുടെയും ആധിപത്യം പാര്‍ട്ടിക്ക് നഷ്ടമായി. കോണ്‍ഗ്രസിന്‍െറ അധോസഭയുടെയും സെനറ്റിന്‍െറയും മേധാവിയായിരുന്നു ബെല്‍ട്രോണെസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.