വാഷിങ്ടണ്‍: ആഗോള ഐ.ടി ഭീമനായ മൈക്രോസോഫ്റ്റ് കഞ്ചാവ് കച്ചവടത്തിന് ഒരുങ്ങുന്നു. അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയതോടെയാണ് മൈക്രോസോഫ്റ്റിന്‍െറ ഞെട്ടിക്കുന്ന നീക്കം. കഞ്ചാവ് ഉല്‍പന്നങ്ങളുടെ കൈമാറ്റത്തിന് സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പുമായി ധാരണയിലത്തെിയതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് ഉല്‍പന്നങ്ങള്‍ മൈക്രോസോഫ്റ്റ് നല്‍കുക. കഞ്ചാവ് ഉല്‍പന്നങ്ങളുടെ നിയമപരമായ വിതരണത്തിന് എ.ടി.എം മാതൃകയില്‍ കിയോസ്ക്കുകളടക്കം വിവിധ പദ്ധതികളാണ് ലോസ് ആഞ്ജലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈന്‍ഡ് എന്ന സ്റ്റാര്‍ട്ടപ്പിനുള്ളത്. പുതിയരംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മൈക്രോസോഫ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കിംബെര്‍ലി നെല്‍സണ്‍ പറഞ്ഞു.
കോളറാഡോ, വാഷിങ്ടണ്‍, ഓറിഗണ്‍, അലാസ്ക, വാഷിങ്ടണ്‍ ഡി.സി എന്നിവിടങ്ങളില്‍ കഞ്ചാവിന്‍െറ ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ കഞ്ചാവ് നിയമവിധേയമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നവംബറില്‍ യു.എസില്‍ ഹിതപരിശോധന നടക്കാനിരിക്കുകയാണ്.
മദ്യം പോലെ കഞ്ചാവും നിയമവിധേയമാക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ബേണി സാന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പിന്തുണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.