ബ്രസീലിൽ 16 കാരിയെ കൂട്ട ബലാൽസംഗം ചെയ്​ത സംഭവം; ഏഴ്​ ​പേർക്കെതിരെ കേസ്​

റിയോ ഡി ജനീറോ: ബ്രസീലിൽ 16 കാരിയായ പെൺകുട്ടിയെ കൂട്ട ബലാൽസംഗം  ചെയ്ത് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥ ക്രിസ്റ്റീന ബെേൻറാ പറഞ്ഞു. കഴിഞ്ഞ മാസം അവസാനമാണ് പെൺകുട്ടിയെ എഴംഗ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ദിവസങ്ങൾക്കു ശേഷം അതിെൻറ വീഡിയോ ട്വിറ്ററിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിനെതിരെ  ബ്രസീലിൽ വ്യാപകമായരീതിയിലുള്ള  പ്രതിഷേധ പരിപാടികളുമായി  വനിതാ സംഘടനകൾ രംഗത്തെത്തി. സംഭവം ഗൗരവമായി തന്നെ കാണുമെന്നും സ്ത്രീ സുരക്ഷക്ക് വേണ്ടി സർക്കാർ നടപടികളെടുക്കുമെന്നും പ്രസിഡൻറ് മൈക്കൽ ടെമർ പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ സ്ത്രീ സുരക്ഷക്ക് വേണ്ടിപ്രത്യേക സൈന്യത്തെ തന്നെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.