യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറോളം അഭയാര്‍ഥികള്‍ പിടിയില്‍

തെഗുസിഗല്‍പ: അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറോളം അഭയാര്‍ഥികളെ ഹോണ്ടുറസ് പൊലീസ് പിടികൂടി.
ആഫ്രിക്കന്‍ വംശജരാണെങ്കിലും ഏത് രാജ്യക്കാരാണ് അഭയാര്‍ഥികളെന്ന് വ്യക്തമല്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം അഭയാര്‍ഥികളെയാണ് ഹോണ്ടുറസ് പൊലീസ് പിടികൂടിയത്. ഹോണ്ടുറസ് അതിര്‍ത്തിയായ നികരാഗ്വയില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഏത് രാജ്യക്കാരാണിവരെന്ന കാര്യം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. ഹോണ്ടുറസ് പ്രസിഡന്‍റ് തങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് അഭയാര്‍ഥികള്‍ അവകാശപ്പെടുന്നു. ഹോണ്ടുറസിലെ  എമിഗ്രേഷന്‍ ഓഫിസിലാണ് അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ ഇവര്‍ക്ക് യാത്ര തുടരാമെന്നാണ് പൊലീസ് പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.