​ചൈനക്കെതിരെ രൂക്ഷ വിമർശവുമായി ട്രംപ്

പിറ്റ്സ്ബർഗ്: ചൈന ഏറ്റവും വലിയ  വഞ്ചകനാണെന്നും മെക്സികോ ചൈനയുടെ ചെറിയ പതിപ്പാണെന്നും റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. പിറ്റ്സ്ബർഗ് സിറ്റിയിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. പ്രസംഗത്തിൽ ജപ്പാൻ, ജർമനി, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.

താൻ സ്വതന്ത്ര കേമ്പാള വ്യവസ്ഥയിലാണ് വിശ്യസിക്കുന്നത്. ഇതിന് ഊർജസ്വലരായ ആളുകളെയാണ് വേണ്ടത്. നല്ല ഇടപാടാണ് താൻ ആഗ്രഹിക്കുന്നത്. ചൈന അമേരിക്കയിലേക്ക് സ്റ്റീൽ ഉത്പന്നങ്ങൾ തള്ളരുത്. അതുവഴി രാജ്യത്തിന്‍റെ ബൗദ്ധിക സ്വത്ത് അവർ കവർന്നെടുക്കുകയാണ്. നന്നായി പെരുമാറിയില്ലെങ്കിൽ ചൈനക്കെതിരെ നികുതി ചുമത്തും. ഇത് വൺവെ നഗരമാണെന്നും ട്രംപ് പരിഹസിച്ചു.

നിലവിലെ പ്രസിഡൻറ് ഒബാമയെയും ട്രംപ് വിമർശിച്ചു. രാജ്യത്തെ വിഭജിക്കുന്നയാളും കഴിവില്ലാത്തവനും ആണെന്നാണ് ഒബായെ കുറിച്ച്  ട്രംപ് പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.