പത്താന്‍കോട്ട് ഭീകരാക്രമണം: അക്രമികളെ ശിക്ഷിക്കണമെന്ന് പാകിസ്താനോട് യു.എസ്

വാഷിങ്ടണ്‍: ജനുവരി രണ്ടിന് പത്താന്‍കോട്ടിലെ വ്യോമനിലയത്തിലുണ്ടായ ഭീകരാക്രമണത്തിന്‍െറ സൂത്രധാരകരെ ഉടന്‍ നിയമത്തിന്‍െറ മുന്നില്‍കൊണ്ടുവരണമെന്ന് പാകിസ്താനോട് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. കഴിഞ്ഞദിവസം, മോദിയുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഒബാമ ഇക്കാര്യം ഉന്നയിച്ചത്.

പത്താന്‍കോട്ട് വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനൊപ്പം നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2008ലെ മുംബൈ ഭീകരാക്രമണത്തിലും  പാക് ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് മോദി-ഒബാമ പ്രസ്താവന വ്യക്തമാക്കുന്നു.

പാരിസ് മുതല്‍ പത്താന്‍കോട്ട് വരെയുള്ള ഭീകരാക്രമണങ്ങള്‍ മോദി-ഒബാമ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്‍െറ ആവശ്യകതയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.