2015ല്‍ തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞു

വാഷിങ്ടണ്‍: 2014 വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ തീവ്രവാദി ആക്രമണങ്ങളില്‍ 13 ശതമാനം കുറവുണ്ടായതായി വാഷിങ്ടണ്‍.  മേരിലാന്‍ഡ് യൂനിവേഴ്സിറ്റി തയാറാക്കിയ സ്ഥിതിവിവര ക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇറാഖിലും പാകിസ്താനിലും നൈജീരിയയിലും തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞതിന്‍െറ ഫലമായി കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലും 14 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ആക്രമണങ്ങളില്‍ ഏറെയും നടന്നത് ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ, നൈജീരിയ എന്നീ  രാജ്യങ്ങളിലാണ്. കൊല്ലപ്പെട്ടവരില്‍ 74 ശതമാനവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍, നൈജീരിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.