മെനാക് സര്‍ക്കാര്‍ മറ്റൊരു പ്രഫസറെ കൂടി ലക്ഷ്യംവെച്ചു

ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (യു.എല്‍.സി.എ) പ്രഫസറെ വധിച്ചശേഷം ആത്മഹത്യ ചെയ്തഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാര്‍ മറ്റൊരു ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ലോസ് ആഞ്ജലസ് പൊലീസ് മേധാവി ചാര്‍ലി ബെക്. ഇദ്ദേഹത്തിന്‍െറ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ വസതിയില്‍നിന്ന് ആയുധങ്ങളടങ്ങിയ ചെറിയ പെട്ടിയും പൊലീസ് പിടിച്ചെടുത്തു. മൈനാക് സദാസമയവും തോക്ക് സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

പ്രഫസറെ വെടിവെച്ചശേഷം മൈനാക് സര്‍ക്കാര്‍ ഭാര്യയെയും കൊലപ്പെടുത്തി. അതിനുശേഷം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. മിനിസോടയിലെ സര്‍ക്കാറിന്‍െറ വസതിയില്‍നിന്ന് ലഭിച്ച കുറിപ്പില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.  ബുധനാഴ്ചയാണ് കാമ്പസിലുണ്ടായ ആക്രമണത്തില്‍ മെക്കാനിക്കല്‍ ആന്‍ഡ് എയറോസ്പേസ് എന്‍ജിനീയറിങ് വിഭാഗം പ്രഫസര്‍ വില്യം ക്ളൂജ് (39) വെടിയേറ്റുമരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.